Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revolutionary Guard

ട്രം​പി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ആ​സൂ​ത്ര​ണം ന​ട​ത്തി​യ​ത് ഇ​റാ​നി​ലെ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ വ്യ​വ​സാ​യി

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ എ​ന്നി​വ​രെ​യും യു​എ​ന്നി​ലെ അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി​യെ​യും വ​ധി​ക്കാ​നു​ള്ള ആ​സൂ​ത്ര​ണം ന​ട​ത്താ​ൻ ഇ​റാ​നി​ലെ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ വ്യ​വ​സാ​യി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​റ​സ്റ്റി​ലാ​യ ആ​സി​ഫ് മെ​ർ​ച​ന്‍റ് (47) ആ​ണ് യു​എ​സ് കോ​ട​തി​യി​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

2024 ജൂ​ലൈ 12നാ​ണ് ആ​സി​ഫ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ക്കി​സ്ഥാ​നു പു​റ​മേ ഇ​റാ​നി​ലും ആ​സി​ഫി​ന് കു​ടും​ബ​മു​ണ്ട്. വ​ധ​ശ്ര​മ​ത്തി​ന്‍റെ ആ​സൂ​ത്ര​ണം ഏ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇ​റാ​നി​ലെ കു​ടും​ബ​ത്തെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. മ​റ്റു മാ​ർ​ഗ​മി​ല്ലെ​ന്നു വ​ന്ന​തോ​ടെ​യാ​ണ് റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യം ഏ​റ്റെ​ടു​ത്ത​തെ​ന്ന് ആ​സി​ഫ് പ​റ​ഞ്ഞു. ‘‘എ​ന്‍റെ കു​ടും​ബം ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു, അ​തു​കൊ​ണ്ട് എ​നി​ക്ക് ഇ​ത് ചെ​യ്യേ​ണ്ടി​വ​ന്നു. ഇ​ത് ഞാ​ൻ മ​നഃ​പൂ​ർ​വം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല’’, ആ​സി​ഫ് മെ​ർ​ച​ന്‍റ് പ​റ​ഞ്ഞു. ആ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യും ആ​സി​ഫ് പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നി​ൽ വ്യ​വ​സാ​യം ന​ട​ത്തു​ന്ന ആ​സി​ഫ് നി​ര​വ​ധി ത​വ​ണ യു​എ​സ് സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. വ​ധം ന​ട​ത്താ​നാ​യി ര​ണ്ട് പേ​രെ ക​ണ്ടെ​ത്തി ഇ​വ​ർ​ക്ക് 5000 ഡോ​ള​ർ മു​ൻ​കൂ​ർ തു​ക​യാ​യി ന​ൽ​കി. എ​ന്നാ​ൽ ഇ​രു​വ​രും എ​ഫ്ബി​ഐ ഏ​ജ​ന്‍റു​മാ​രാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​സി​ഫ് അ​റ​സ്റ്റി​ലാ​വുകയായിരുന്നു.

Latest News

Corehub Up